തിരുവനന്തപുരം: നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ലെന്നും മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്ന് എൽഡിഎഫ് സ്ഥാനാര്‍ഥി വി.ശിവൻകുട്ടി. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥൻ ബിജെപിയെ സഹായിക്കുകയാണ്.
പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പിൽ മാത്രമാണ് ആവേശമുണ്ടാക്കിയത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശിവൻകുട്ടി പറഞ്ഞു.
വോട്ടർ പട്ടിക നോക്കിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. അതിൽ എസ്‍ഡിപിഐയെന്നോ അല്ലെന്നോ നോക്കാറില്ല. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.